Today: 22 Oct 2024 GMT   Tell Your Friend
Advertisements
ഡൂയിസ്ബുര്‍ഗ് മലയാളി അസോസിയേഷന്‍ "ഒരുമ"യുടെ ഓണാഘോഷം "ആരവം" ഗംഭീരമായി
ബര്‍ലിന്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയ സംസ്ഥാനത്തിലെ ഡൂയിസ്ബുര്‍ഗ് നഗരത്തില്‍ കുടിയേറിയ പുതിയ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ "ഒരുമ" അസോസിയേഷന്റെ ഓണാഘോഷം ""ആരവം""വര്‍ണ്ണാഭമായി.

ഡൂയീസ്ബുര്‍ഗ്, വാല്‍സും അല്‍ഡെന്‍റാഡെ സെന്റ് ജോസഫ് ദേവാലയ ഹാളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഗോപീകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എ.എസ് സുദീപ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. നാലാം ലോക കേരള സഭയില്‍ ജര്‍മനിയില്‍ നിന്നുള്ള അംഗവും, പ്രവാസിഓണ്‍ലൈന്‍ മുഖ്യപത്രാധിപരും ജര്‍മനിയിലെ സമൂഹ്യസംഘടനാ പ്രവത്തനത്തില്‍ നിറസാന്നിദ്ധ്യവുമായ ജോസ് കുമ്പിളുവേലില്‍ (മുഖ്യാതിഥി), മാവേലി, എഎസ് സുദീപ്, ആന്റണി പാലത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ജര്‍മനിയിലേയ്ക്കുള്ള മലയാളി പുതുതലമുറകളുടെ കുടിയേറ്റം ശക്തമായ സാഹചര്യത്തില്‍ ജര്‍മനിയുമായി, ജര്‍മന്‍കാരുമായി, ജര്‍മന്‍ സംസ്ക്കാരവുമായി ഇഴുകിച്ചേര്‍ന്ന് ഇവിടെ ജീവിതം കെട്ടിപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ജോസ് കുമ്പിളുവേലില്‍ ഉദ്ബോധിപ്പിച്ചു.

സെന്റ് ജോസഫ് ദേവലയ ചാപ്ളെയിന്‍ ഫാ.രായന്ന സിരിഗിരി, നാടകകൃത്തും സംഘടനാ പ്രവര്‍ത്തകനുമായ ആന്റണി പാലത്തിങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മാധ്യമരംഗത്തെ ശ്രേഷ്ഠ പുരസ്കാരം മാദ്ധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിക്ക് സമ്മാനിച്ചു.

മാവേലിയായി വേഷമിട്ട അലക്സ് പോള്‍ ഓണസന്ദേശം നല്‍കി. അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും താങ്ങും തണലുമായി നില്‍ക്കുന്ന ഫാ.രായന്ന സിരിഗിരിയ്ക്കും, അസോസിയേഷന് ""ഒരുമ'' എന്ന പേര് നിര്‍ദ്ദേശിച്ചു മനു, പ്രീമ കുടുംബത്തെയും, പരിപാടിയ്ക്ക് ആരവം എന്നു പേര് നിര്‍ദ്ദേശിച്ച നീലു, ജോജി കുടുംബത്തെയും മെമന്റോ നല്‍കിയാദരിച്ചു.

പൂക്കളം, തിരുവാതിരകളി, സംഘനൃത്തം, ഗാനാലാപനം, മുതിര്‍ന്നവരുടെയും, കുട്ടികളുടെയും, വനിതകളുടെയും വടംവലി മല്‍സരം, കസേരകളി, രുചികരമായ ഓണസദ്യ തുടങ്ങിയവയെല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ ആഘോഷത്തിന് കേരളത്തനിമ പകരാന്‍ സഹായകമായി.

കുട്ടികള്‍ക്കുവേണ്ടി അണിയിച്ചൊരുക്കിയ കലാപരിപാടികളും മല്‍സരങ്ങളും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് ജര്‍മനിയിലെ പഴയ തലമുറക്കാരി ആനി മാളിയേക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടികള്‍ക്കുശേഷം ഡിജെയും ഉണ്ടായിരുന്നു.

ആന്‍ഡ്രിയ, ആര്‍ഡ്രോണ്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.
എഡ്വിന്‍ ജോസ് സുനില്‍ നന്ദി പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡന്റ് എ.എസ് സുദീപ്, ഗോപികൃഷ്ണന്‍(ജന. സെക്രട്ടറി), ബിജു സെബാസ്ററ്യന്‍ (ട്രഷറര്‍), ജിജോ തൊമ്മന്‍ (ട്രഷറര്‍), കമ്മിറ്റി അംഗങ്ങളായ ലിജി എബ്രഹാം, ഐറിന്‍ ഷിബിന്‍ ആഷ അലക്സ്, പ്രീമ മനു, നീലു ജോജി, ബിനീഷ് വി നായര്‍, ജിന്റോ, പ്രവീണ്‍, അജോ എന്നിവര്‍ ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

നവാഗതരായ ഓരോ കുടുംബവും ഒന്നുചേര്‍ന്ന് ഓണാഘോഷ പരിപാടികളിലേയ്ക്ക് എത്തുമ്പോള്‍ കുടുംബത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും വലിയ സന്ദേശം പങ്കുവെച്ച് കൂടുതല്‍ ആഘോഷങ്ങള്‍ നടത്താമെന്ന പ്രതീക്ഷയോടെ ഒരുമയുടെ അംഗങ്ങള്‍ വിടചൊല്ലി പിരിഞ്ഞു.
- dated 19 Oct 2024


Comments:
Keywords: Germany - Otta Nottathil - oruma_onam_duisburg_malayalee_association_2024 Germany - Otta Nottathil - oruma_onam_duisburg_malayalee_association_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയിലെ ടെക്കികള്‍(ടെക് ജോലിക്കാര്‍) നേരിടുന്ന ഏറ്റവും വലിയ 3 വെല്ലുവിളികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
യുവ പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയിലെ ഏറ്റവും ആകര്‍ഷകമായ തൊഴിലുടമകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ദത്തെടുക്കല്‍ നിയമം പരിഷ്കരിക്കാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ പസ്സേറിയയില്‍ കൊക്കെയിന്‍ പിസ്സ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹം 94ാം പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
norka_tripple_win_nursing_ausbildung_oct_31
പ്ളസ്ടൂ കഴിഞ്ഞവര്‍ക്ക് ജര്‍മനിയില്‍ സൈ്ററപ്പന്റോടെ നഴ്സിങ് പഠനം ; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം ; ഇപ്പോള്‍ അപേക്ഷിക്കാം
തുടര്‍ന്നു വായിക്കുക
farewell_fr_mani_kuzhikandathil_CMI_germany
ഫാ.മാണി കുഴികണ്ടത്തില്‍ സിഎംഐക്ക് യാത്രയയപ്പ് നല്‍കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us